എംപ്ലോയ്‍മെന്‍റ് എക്സ്ചേഞ്ചിലെ ജീവനക്കാരനെന്ന് ചമഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പൊലീസ് വലയിലായി. വിവിധ എംപ്ലോയ്‍മെന്‍റുകളില്‍ എത്തുന്ന സ്ത്രീകളായ തൊഴിലന്വേഷകരെ തെരഞ്ഞാണു ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്.
തൃശൂര്‍ കണ്ണം കുളങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ ബാബു എന്ന പേരിലറിയപ്പെടുത്ത 46 കാരനായ വേലായുധനാണു തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണര്‍ ബിജോ അലക്സാണ്ടരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു മുന്നില്‍ കുടുങ്ങിയത്.
സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളില്‍ തത്കാലിക ജോലി തരപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ചെല്ലാനം മറവക്കാട് ചെമ്പകനാട്ടു വീട്ടില്‍ സജീവന്‍ എന്നയാളുടെ ഭാര്യ തത്തമ്മ തുടങ്ങിയവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ വലയിലായത്.