നഗ്നത കാണാനാവുന്ന കണ്ണടയെന്ന പേരിൽ വൻ തട്ടിപ്പ്, മലയാളികൾ ഉൾപ്പടെ 4 പേർ പിടിയിൽ

ചൊവ്വ, 9 മെയ് 2023 (15:22 IST)
ചെന്നൈ: നഗ്നത കാണാവുന്ന കണ്ണടകൾ വില്പനയ്ക്ക് എന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മലയാളികൾ ഉൾപ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള  ലോഡ്ജിൽ നിന്നും പോലീസ് പിടികൂടി. തൃശൂർ സ്വദേശി ശുഹൈബ്,വൈക്കം സ്വദേശി ജിത്തു,മലപ്പുറം സ്വദേശി ഇർഷാദ്, ബെംഗളുരു സ്വദേശി സൂര്യ എന്നിവരാണ് പിടിയിലാത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
 
പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പോലീസിന് ലഭിച്ച പരാതിയിലാണ് അന്വേഷണം നടന്നത്. നാലംഗ സംഘം തോക്ക് ചൂണ്ടി കയ്യിൽ നിന്നും 6 ലക്ഷം കവർന്നു എന്നായിരുന്നു പോലീസിന് ലഭിച്ച പരാതി. തുടർന്ന് ചില സൂചനകളുടെ അടിസ്ഥാനത്തിൽ കോയമ്പേട് ബസ് സ്റ്റാൻഡ് പരിസരത്തുള്ള ലോഡ്ജിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. നഗ്നത കാണാനാകുന്ന എക്സറേ കണ്ണടകൾ വിൽക്കാനുണ്ടെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പരസ്യം നടത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ഒരു കോടി രൂപ വില വരുന്ന കണ്ണട 5- 10 ലക്ഷം രൂപ നൽകി ഓർഡർ ചെയ്യാമെന്നാണ് പരസ്യത്തിൽ പറഞ്ഞിരുന്നത്.
 
ഇതിന് തയ്യാറാകുന്ന ആളുകളെ ഇവർ താമസിക്കുന്ന ഹോട്ടലിലേക്ക് വരുത്തും. പരീക്ഷിക്കാനായി കണ്ണട നൽകും. പിന്നീട് കണ്ണട തിരിച്ചുവാങ്ങി നന്നാക്കുന്നുവെന്ന പേരിൽ നിലത്തിട്ട് പൊട്ടിക്കുകയും വിലയായി ഒരു കോടി രൂപ ആവശ്യപ്പെടുത്തുകയും ചെയ്യും. വിസമ്മതിച്ചാൽ പോലീസിന് വിളിക്കുമെന്ന് ഭീഷണിപ്പെടുത്തും. തുടർന്ന് മറ്റ് 2 പേർ കൂടി റൂമിലെത്തി പണം കൈക്കിലാക്കുകയും ചെയ്യും. മാനഹാനി ഭയന്ന് ഇരകൾ പോലീസിൽ പരാതിപ്പെടില്ലെന്ന ധൈര്യത്തിലാണ് ഇവർ തട്ടിപ്പുകൾ നടത്തിയിരുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍