താനൂര്‍ ബോട്ടപകടം: ബോട്ടുടമ നാസര്‍ അറസ്റ്റില്‍

ചൊവ്വ, 9 മെയ് 2023 (08:00 IST)
താനൂരില്‍ 22 പേര്‍ മരിച്ച ബോട്ടപകടവുമായി ബന്ധപ്പെട്ട കേസില്‍ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. താനൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അപകടത്തിനു പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. അപകടത്തെ തുടര്‍ന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. 
 
നാസറിന്റെ ഉടമസ്ഥതയിലുള്ള വാഹനം എറണാകുളത്ത് വെച്ച് പൊലീസ് പിടികൂടിയിരുന്നു. വാഹനപരിശോധനയ്ക്കിടെയാണ് നാസറിന്റെ വാഹനം പൊലീസ് പിടിച്ചെടുത്തത്. നാസറിന്റെ സഹോദരന്‍ സലാം, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവര്‍ വാഹനത്തിലുണ്ടായിരുന്നു. നാസറിന്റെ മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍