സ്കൂൾ വിദ്യാർഥിനിക്ക് വാട്ട്സാപ്പിൽ അശ്ലീലസന്ദേശം: പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ

ചൊവ്വ, 28 മാര്‍ച്ച് 2023 (13:27 IST)
സ്കൂൾ വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി കണ്ടോത്ത് താഴകുനി ബാലകൃഷ്ണനെ(53)യാണ് പോക്സോ വകുപ്പ് പ്രകാരം ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തത്.
 
സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിക്ക് വാട്ട്സാപ്പിലൂടെ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നാണ് പരാതി. തിങ്കളാഴ്ച രാവിലെയാണ് ഈ കുട്ടി വിവരം മറ്റ് കുട്ടികളോട് പറഞ്ഞത്. തുടർന്ന് കുട്ടി ഫോണുമായെത്തി ചോമ്പാല പോലീസിൽ പരാതിപ്പെട്ടു. ഉച്ചയോടെ പോലീസ് സ്ഥലത്തെത്തുകയും പ്രിൻസിപ്പലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍