കൊച്ചി മെട്രോ കലൂരിൽ നിന്ന് ഇൻഫോ പാർക്കിലൂടെ കാക്കനാട്ടേക്ക്: പിങ്ക് ലൈൻ നിർമാണത്തിന് 378.57 കോടി അനുവദിച്ചു

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (16:18 IST)
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മാണത്തിനായി 378.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ ഇന്‍ഫോപാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്നതാണ് പദ്ധതി. 11.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് രണ്ടാം പദ്ധതി.
 
20 മാസം കൊണ്ട് രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 20 മാസം കൊണ്ട് പാലം നിർമാണത്തിന് സമാന്തരമായി ഇലക്ട്രിക് ജോലികളും കൊച്ചി മെട്രോ പൂർത്തിയാക്കും. 2025 നവംബർ മാസത്തോടെയാകും കാക്കനാട്- ഇൻഫോപാർക്ക് റൂട്ടിൽ സർവീസ് തുടങ്ങുക. രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കിയാൽ മെട്രോ ടിക്കറ്റ് പൂർണ്ണമായും ഡിജിറ്റലാക്കിമാറ്റും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article