കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കൂടി, കൂടുതല്‍ സര്‍വീസ് നടത്തും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ജൂലൈ 2023 (16:04 IST)
കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനം. ഇതോടെ ട്രെയിനുകള്‍ തമ്മില്‍ ഓടുന്നതിലുളള ഇടവേളയും കുറയും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെതാണ് തീരുമാനം. കഴിഞ്ഞ കുറേ മാസങ്ങളായി കൊച്ചി മെട്രോയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂണിലെ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 82,024 ആയിരുന്നു. 
 
തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേള എട്ട് മിനിറ്റില്‍ നിന്ന് ഏഴ് മിനിറ്റും പതിനഞ്ചും സെക്കന്‍ഡായി ഇത് കുറയ്ക്കും. തിരക്കില്ലാത്ത സമയങ്ങളില്‍, എട്ട് മിനിറ്റും മുപ്പത് സെക്കന്‍ഡും എന്നതിന് പകരം ഓരോ എട്ട് മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍