കർണ്ണാടകയിൽ നിന്ന് പഞ്ചസാരയുമായി എത്തിയ ലോറിയിൽ നിന്ന് 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു

എ കെ ജെ അയ്യർ

ഞായര്‍, 17 മാര്‍ച്ച് 2024 (11:50 IST)
വയനാട്: കർണ്ണാടകയിൽ നിന്ന് പഞ്ചസാരയുമായി എത്തിയ ലോറിയിൽ നിന്ന് വയനാട്ടിലെ മുത്തങ്ങയിൽ നടന്ന വാഹന പരിശോധനയ്ക്കിടെ നിരോധിച്ച 3600 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചു. പഞ്ചസാര ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച 246 ചാക്കുകളിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചിരുന്നത്.
 
ഇത് പാലക്കാട്ടേക്ക് കടത്തുകയാണെന്നാണ് എക്സൈസ് അധികൃതർ അറിയിച്ചത്. സംഭവത്തിൽ പൊള്ളാച്ചി ഒടിയൻകുടി സ്വദേശി കനകരാജ് എന്ന നാല്പത്തേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ ബിടാതിയിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്ന് എക്സൈസ് സംഘം വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍