കൊച്ചിയിൽ എൻഐഎ റെയ്‌ഡ്, മൂന്ന് അൽഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (09:33 IST)
കൊച്ചി: മൂന്ന് അൽഖ്വയ്‌ദ തീവ്രവാദികളെ എറണാകുളത്ത് നിന്നും പിടികൂടി. ശനിയാഴ്‌ച്ച പുലർച്ചെ എൻഐഎ നടത്തിയ റെയ്ഡിലാണ് തീവ്രവാദികൾ പിടിയിലായത്. അതേസമയം രാജ്യത്ത് ഒന്നാകെയായി നടത്തിയ വിവിധ റെയ്‌ഡുകളിലായി 9 പേരെ പിടികൂടിയിട്ടുണ്ട്. ആറ് പേരെ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും മൂന്ന് പേരെ കേരളത്തിലെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്. 
 
മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മൊഷർഫ് ഹസൻ എന്നിവരാണ് കേരളത്തിൽനിന്നും പിടിയിലായ മൂന്ന് പേർ. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് കേരളത്തിൽ നിന്നും പിടിയിലായവർ താമസിച്ചിരുന്നത് എന്നാണ് വിവരം. ദില്ലിയിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ദില്ലി യൂണിറ്റിന് കൈമാറിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article