യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി, സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2020 (09:22 IST)
യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്‌ത സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും. തീരുവ ഇളവ് ചെയ്‌തതിലാണ് വിശദീകരണം തേടുക.ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റ് വഴി പതിനേഴായിരം കിലോ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് നേരത്തെ കേസെടുത്തിരുന്നു.
 
2016 ഒക്‌ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം കോൺസുലേറ്റിന്‍റെ പേരിൽ വന്നത്. കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്‌തത് അനുമതിയോട് കൂടിയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും. പ്രോട്ടോകോൾ ലംഘിച്ച് ഖുറാൻ കൊണ്ടുവന്ന് വിതരണം ചെയ്‌ത സംഭവവും കസ്റ്റംസ് പ്രത്യേകമായി അന്വേഷിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article