25 ലക്ഷത്തിന്‍റെ കുഴല്‍പ്പണ വേട്ട: പ്രതി പിടിയില്‍

Webdunia
ശനി, 10 മെയ് 2014 (15:36 IST)
25 ലക്ഷത്തിന്‍റെ കുഴല്‍പ്പണവുമായി എത്തിയ യുവാവ് അറസ്റ്റില്‍. കല്ലുകടവിനു സമീപത്തുവച്ചാണ്‌ കോഴിക്കോട് കൊടുവള്ളി അവിലോറ അയ്യപ്പങ്കണ്ടി അബ്ദുള്‍ അമീര്‍ എന്ന 27 കാരനെ വലയിലാക്കിയത്.
 
കൊടുവള്ളിയില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്കായിരുന്നു പണം കൊണ്ടുവന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്‍റയ്ക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണു പ്രതിയെ പിടികൂടിയത്. 
 
കരുനാഗപ്പള്ളിയില്‍ എത്തുന്നതിനു മുമ്പ് പ്രതി അഞ്ച് ലക്ഷം രൂപ ശാസ്താം‍കോട്ട ഭാഗത്തും വിതരണം ചെയ്തതായി അസിസ്റ്റന്‍റ് കമ്മീഷണര്‍ ദേവമനോഹര്‍ അറിയിച്ചു. പിടിച്ചെടുത്ത പണം ആദായനികുതി വിഭാഗത്തിനു കൈമാറാനാണ്‌ തീരുമാനം. പ്രതിയെ കോടതിയില്‍ ഹാജരാക്കും.  വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.