യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (11:46 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി തിരിച്ചെത്തി.ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ് കോര എന്നിവരാണ് തിരിച്ചെത്തിയത്. ഇവര്‍ നെടുമ്പാശ്ശേരി  അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. 
 
എംബസിയുടെ സഹായത്തോടെ സ്വന്തം ചെലവിലാണ് എത്തിയതെന്ന്  ലിജോ പറഞ്ഞു. യമനിലുള്ള ഇന്ത്യക്കാര്‍ ഭീതിയിലാണെന്ന്  ഇവര്‍ പറഞ്ഞു. ദോഹ വഴി ഖത്തര്‍ എയര്‍വേഴ്സിലാണ് ഇവര്‍  എത്തിയത്. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി നാട്ടില്‍ തിരിച്ചത്തെിയിരുന്നു. 
 
അതേസമയം ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി സര്‍ക്കാര്‍ അയക്കുന്ന വിമാനം സന്‍ആയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. യമനിലെ ഇന്ത്യക്കാരെ രക്ഷിക്കാനായി ഇന്ത്യ രണ്ട് കപ്പലുകള്‍ അയച്ചിരുന്നു.