Sabarimala: ശബരിമലയിൽ 21 ദിവസം കൊണ്ടെത്തിയത് 15 ലക്ഷം ഭക്തർ, കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം കൂടുതൽ

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2024 (17:43 IST)
Sabarimala
ശബരിമല നട തുറന്ന് 21 ദിവസമാകുമ്പോള്‍ ശബരിമലയില്‍ എത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 15 ലക്ഷം ഭക്തരാണ് ഈ സമയത്ത് അയ്യനെ സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5 ലക്ഷത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലുവരെ 10,04,607 തീര്‍ഥാടകരാണ് സന്നിധാനത്ത് എത്തിയത്.
 
 ഈ വര്‍ഷം ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 14,62,864 തീര്‍ഥാടകര്‍ എത്തിയത്. 4,58,257 പേരുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെ ഈ വര്‍ഷം സന്ദര്‍ശിച്ച തീര്‍ഥാടകരുടെ എണ്ണം 15 ലക്ഷമായി ഉയര്‍ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article