മകളെ പീഡിപ്പിച്ചയാള്‍ക്ക് പിതാവിന് 12 വര്‍ഷം തടവ്

Webdunia
ചൊവ്വ, 22 ജൂലൈ 2014 (13:11 IST)
പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകളെ പീഡിപ്പിച്ച പിതാവിന് 12 വര്‍ഷം കഠിന തടവ്. ഇതിനൊപ്പം അര ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.
 
വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ഭാസ്കരനാണ്‌ അബ്ദുള്‍ റഷീദ് എന്നയാള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 376 (2) വകുപ്പനുസരിച്ച് ശിക്ഷ വിധിച്ചത്. 2009 മുതല്‍ 2012 വരെ ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാ‍ള്‍ പീഡിപ്പിച്ചിരുന്നു. 
 
ഇക്കാലത്ത് കുട്ടിയുടെ മാതാവ് ഗള്‍ഫിലായിരുന്നു. പിതാവിനെ ശല്യം സഹിക്കവയ്യാതെ കുട്ടിയും കുട്ടിയുടെ മാതാവിന്‍റെ അനുജത്തിയും ചേര്‍ന്ന് കല്‍പ്പറ്റ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.