സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്

അഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (18:26 IST)
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 11 പെർക്കും സമ്പർക്കം വഴിയാണ് രോഗം പടർന്നിട്ടുള്ളത്. 13 പേരുടെ റിസൾട്ട് നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 357 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 258 പേർ ഇപ്പോൾ ചികിത്സയിലാണ്.
 
സംസ്ഥാനത്താകമാനം 1,36,195 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,35,471 പേർ വീടുകളിലും 723 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമാണ്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൊത്തം 11,469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥനത്ത് കൊവിഡ് സ്ഥിരീകരിച്ച് 100 നാൾ പിന്നിട്ടു.ഇതിൽ പ്രായമായവരടക്കം 8 വിദേശികളെ ചികിത്സിച്ച് നാട്ടിലെത്തിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article