കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരേ എക്‌സൈസ് മന്ത്രി കെ ബാബു. മദ്യവിരുദ്ധനെന്ന് പറഞ്ഞ് നടക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. തങ്ങള്‍ക്കും ധാര്‍മ്മികതയുണ്ടെന്നും കെ ബാബു വ്യക്തമാക്കി.
ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തത് കോടതിയില്‍ നിലനില്‍ക്കില്ല. 65 ബാറുകള്‍ മാത്രം തുറന്നാല്‍ പ്രശ്‌ന പരിഹാരമാകില്ല. നിലവാരം മെച്ചപ്പെടുത്താന്‍ ഹോട്ടലുകള്‍ക്ക് സാവകാശം നല്‍കണമെന്നും കെ ബാബു പറഞ്ഞു.
ലൈസന്‍സ് വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വിഎം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് സമയത്തും ഏത് തലത്തിലും ചര്‍ച്ചക്ക് തയ്യാറാണ്. പാര്‍ട്ടിസര്‍ക്കാര്‍ ഏകോപനസമിതിയും വേണമെങ്കില്‍ വിളിച്ചുചേര്‍ക്കാം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും ഇക്കാര്യം ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.