സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇത്തരം പ്രചരണങ്ങള്‍ ചില സ്ഥാപിത താല്‍പര്യക്കാരുടെ ഭീഷണി മാത്രമാണ്.
ക്ഷേത്രങ്ങളിലെ ഭരണ സംവിധാനങ്ങളെ കുറിച്ച് ഉയര്‍ന്ന് ആരോപണങ്ങള്‍ വിശദമായി പരിശോധിക്കണം. ഭക്തരുടെ പ്രതീക്ഷയ്ക്കൊത്തുവേണം ക്ഷേത്രഭരണ സമിതി പ്രവര്‍ത്തിക്കേണ്ടത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തരായ അമ്മയെയും മകനെയും മര്‍ദ്ദിച്ച സംഭവത്തില്‍ പാര്‍ട്ടി ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.