‘വിളപ്പില്‍ശാല പ്രശ്നത്തില്‍ സത്വര നടപടി’

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (15:22 IST)
PRO
PRO
വിളപ്പില്‍ശാല പ്രശ്നത്തില്‍ സര്‍ക്കാര്‍ സത്വര നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പൊതു സമൂഹം കൂടി മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്‍റെയും പരിസ്ഥിതി വകുപ്പിന്‍റെയും സം‍യുക്താഭിമുഖ്യത്തില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന മാലിന്യ നിര്‍മ്മാര്‍ജ്ജനം വീടു മുതല്‍ വീഥി വരെ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ: എംആര്‍ തമ്പാന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സരസ്വതി സമ്മാന്‍ നേടിയ സുഗതകുമാരിയെ മന്ത്രി പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി.