ബാംഗൂര്‍ സ്ഫോടനക്കേസിലെ പ്രതിയായ അബ്ദുല്‍ നാസര്‍ മഅദനിയോടൊപ്പം വേദി പങ്കിട്ടവരാണ് നരേന്ദ്രമോഡിയെ അകറ്റി നിര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മോഡി വിരുദ്ധ നിലപാട് ഇരട്ടത്താപ്പാണ്
മുന്‍പു വയലാര്‍ രവി ജയ്പൂരില്‍ പ്രവാസി സമ്മേളനത്തിനു നരേന്ദ്രമോഡിയെ ക്ഷണിച്ചപ്പോള്‍ അതു വിവാദമായില്ല. കൊച്ചിയിലും പ്രവാസി സമ്മേളനത്തിനു വയലാര്‍രവി മോഡിയെ വിളിച്ചിരുന്നു. എന്നാല്‍ തിരക്കു മൂലം മോഡിക്കു പങ്കെടുക്കാനായില്ല. തുടര്‍ന്നു വിഡിയോ കോണ്‍ഫറന്‍സിലൂടെ മോഡിക്ക് സദസിനെ അഭിസംബോധന ചെയ്യാന്‍ അവസരമൊരുക്കി. ഇതൊന്നും വിവാദമാക്കാത്തവരാണ് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നതെന്നു മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ ക്രൈസ്‌തവ നേതാക്കള്‍ നരേന്ദ്രമോഡിയോട് അടുക്കുന്നതില്‍ വിളറിപൂണ്ടവരാണ് ഇപ്പോള്‍ വിവാദവുമായി രംഗത്തു വന്നിരിക്കുന്നത്. ശിവഗിരി മഠത്തിലെ പരിപാടിക്ക് ആരെയൊക്കെ ക്ഷണിക്കണമെന്നു തീരുമാനിക്കുന്നത് പിണറായി വിജയനാണോ? സിപിഎമ്മിന്റെ പരിപാടിക്കു വിളിക്കേണ്ടവരുടെ ലിസ്റ്റ് മഠം അധികൃതര്‍ നല്‍കിയാല്‍ സമ്മതിക്കോമോയെന്നും മുരളീധരന്‍ ചോദിച്ചു.