‘മോഡിയുടെ ഇരുതല രാഷ്ട്രീയം ജനം തിരിച്ചറിയും’

Webdunia
ശനി, 19 ഏപ്രില്‍ 2014 (08:57 IST)
PRO
PRO
നരേന്ദ്ര മോഡിയുടെ ഇരുതല രാഷ്ട്രീയപ്രയോഗം ജനം തിരിച്ചറിയുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍. പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെപി മാധവന്റെ രണ്ടാം ചരമവാര്‍ഷികം സ്വാതന്ത്ര്യ സമര സ്മൃതിഭവനില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡി മുന്നാക്കക്കാരില്‍ സവര്‍ണനും പിന്നാക്കക്കാരില്‍ ദളിതനായും ഒരേസമയം വേഷം കെട്ടുകയാണ്. സ്വാതന്ത്ര്യം കിട്ടി 67 വര്‍ഷം കഴിഞ്ഞിട്ടും ആദിവാസി - ദളിത് വിഭാഗങ്ങളുടെ അവശതകള്‍ ശേഷിക്കുകയാണ്. രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ ഈ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ ഇതിന് പരിഹാരമാകുകയുള്ളൂ. അധികാരം കിട്ടിയാല്‍ മോഡി ഇന്ത്യയിലെ ദളിതരെ 67 വര്‍ഷം പിന്നിലാക്കുമെന്നും ഹസന്‍ പറഞ്ഞു.