ബാര്‍കോഴ ആരോപണത്തില്‍ മുങ്ങിയ ധനമന്ത്രി കെ എം മാണിക്ക് വേണ്ടി പിച്ചച്ചട്ടിയുമായി യുവാക്കള്‍ തെരുവിലിറങ്ങുന്നു. ഞായറാഴ്ച രാവിലെ പത്തുമണിക്കാണ് പിച്ചച്ചട്ടിയുമായി യുവാക്കള്‍ തെരുവിലിറങ്ങുന്നത്. ‘എന്റെ വക 500’ എന്ന പേരിലുള്ള ഫേസ്ബുക്ക് കമ്യൂണിറ്റിയാണ് പിച്ചയെടുക്കല്‍ സംഘടിപ്പിക്കുന്നത്.
‘മാണി ഓടര്‍ ’ എന്നാണ് ഞായറാഴ്ചത്തെ പിച്ചയെടുക്കലിന് പേരിട്ടിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ 09.30ന് ദര്‍ബാര്‍ ഹാള്‍മുറ്റത്ത് എത്തണമെന്നാണ് നിര്‍ദ്ദേശം. പറ്റുമെങ്കില്‍ വെളുത്ത ജൂബയും കറുത്ത ബജറ്റ് പെട്ടിയുമായി എത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പിച്ച തെണ്ടാനുള്ള പാത്രവും കൊണ്ടു ചെല്ലേണ്ടതാണ്.
ആദ്യം, സിനിമാസംവിധായകന്‍ ആഷിഖ് അബു ആയിരുന്നു മാണിക്ക് 500 രൂപ അയച്ചത്. ഇത് അദ്ദേഹം ഫേസ്ബുക്കില്‍ ഇടുകയും ചെയ്തു. തുടര്‍ന്ന്, നിരവധി ആളുകള്‍ മാണിക്ക് പണം അയയ്ക്കുകയും പാലായിലെ പോസ്റ്റ് ഓഫീസില്‍ 15, 000 ത്തോളം രൂപ എത്തുകയും ചെയ്തു. എന്നാല്‍ മാണി ഇത് സ്വീകരിച്ചില്ല. മടങ്ങിയെത്തിയ മണി ഓര്‍ഡറുകളുടെ വിശദാംശങ്ങള്‍ എല്ലാവരും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ ‘എന്റെ വക 500’ കാമ്പയിന്‍ കേരളം മൊത്തം പടര്‍ന്നു.
ഏതായാലും എന്റെ വക 500 എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിനും പിന്തുടര്‍ച്ചക്കാര്‍ നിരവധിയാണ്. ഇതുവരെ 15000ത്തോളം ആളുകള്‍ ആണ് ഈ പേജ് ലൈക്ക് ചെയ്തിരിക്കുന്നത്.