മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ന്യൂസ്‌പേപ്പര്‍ ബോയിയുടെ സംവിധായകന്‍ പി രാംദാസ്(83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ലോകത്ത് തന്നെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ആദ്യ കൊമേഴ്‌സ്യല്‍ സിനിമ എന്ന പ്രത്യേകതയും ന്യൂസ്‌പേപ്പര്‍ ബോയിക്കുണ്ട്. 1955ല്‍ തന്‍റെ ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് ‘ന്യൂസ്പേപ്പര്‍ ബോയി’യുമായി അദ്ദേഹം ചരിത്രം രചിച്ചത്.
അക്കാലത്ത് ഫിലിംഫെയര്‍ മാസികയില്‍ വന്ന'രാജ്കപൂര്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സംവിധായകന്‍' എന്ന ലേഖനമാണ് രാംദാസിനെ ഈ ചിത്രം എടുക്കാന്‍ പ്രേരിപ്പിച്ചതെന്നുമൊരു കഥയുണ്ട്.
ആദര്‍ശ് കലാമന്ദിറിലെ ഒരു സംഘം വിദ്യാര്‍ഥികളും ഒപ്പമുണ്ടായിരുന്നു ന്യൂസ് പേപ്പര്‍ ബോയിക്കു പുറമെ നിറമാല,വാടക വീട്ടില്‍െ അതിഥി എന്നീ സിനിമകളുടെ സംവിധാനവും അദ്ദേഹം നിര്‍വഹിച്ചു.
2007 ല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിന് പി. രാംദാസ് അര്‍ഹനായി.