രാമലീലയുടെ വിജയം ജനകീയ കോടതിയുടെ വിജയമാണെന്നൊക്കെ വീമ്പുപറഞ്ഞ് രംഗത്തെത്തുന്ന ലാല്‍ജോസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കെതിരെയും സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും വിമര്‍ശനവുമായി സംവിധായകനും നാടക പ്രവര്‍ത്തകനുമായ മനോജ് കാന. മനോജ് തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രതികരണം അറിയിച്ചത്.
അഴിമതിക്കാരും സാമൂഹ്യ വിരുദ്ധരും എപ്പോഴും പറഞ്ഞ് രക്ഷപ്പെടാന്‍ പ്രയോഗിക്കുന്ന ഒരു ഏര്‍പ്പാടാണ് ജനകീയ കോടതിയെന്നും ഇപ്പോള്‍ ജനകീയ കോടതി രാമലീലയിലൂടെ ഗോപാലകൃഷ്ണനേയും രക്ഷപ്പെടുത്തി എന്ന് ഫാന്‍സുകാര്‍ പറയുന്നെന്നും മനോജ് കാന ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.