സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രിയദര്ശന് എതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. 'തറ' സിനിമകളുടെ സംവിധായകനാണ് പ്രിയദര്ശന്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് പ്രിയദര്‍ശനെ അടിച്ചുപുറത്താക്കണം എന്നും ജോര്‍ജ്ജ് പറഞ്ഞു.
ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതിലും ഭേദം കായംകുളം കൊച്ചുണ്ണിയെ മന്ത്രിയാക്കുന്നതാണ്. ബാലകൃഷ്ണപിള്ളയെ തല്ലിയ ഗണേഷിന് മന്ത്രിയാകാന്‍ അര്‍ഹതയില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സിനിമയ്ക്ക് നിലവില്‍ മന്ത്രിയില്ലാത്ത അവസ്ഥയായതിനാല്‍ ഗണേഷിനെ വൈകാതെ മന്ത്രിയാക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണവേളയില്‍ പ്രിയദര്ശന് അഭിപ്രായപ്പെട്ടിരുന്നു.
ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കുകയാണെങ്കില്‍ ഗവ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് താന്‍ രാജിവയ്ക്കുമെന്ന് പി സി ജോര്‍ജ് യുഡിഎഫ് നേതാക്കളോടു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.