‘ജ്യോത്സ്യന്‍ പ്രവചിച്ചത് ഞാന്‍ ആ രീതിയില്‍ മരിക്കുമെന്നായിരുന്നു, എന്നിട്ട് ഇതല്ലേ സംഭവിച്ചുള്ളൂ’: വിങ്ങിപ്പൊട്ടിയവരെ ആശ്വസിപ്പിച്ച് ദിലീപ്

Webdunia
ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (15:39 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ല എന്ന് പലരും വിശ്വസിക്കുന്നുണ്ട്. ദിലീപിന് പിന്തുണയുമായി താരങ്ങളും സംവിധായകരും എഴുത്തുകാരുമൊക്കെ ജയിലില്‍ സന്ദര്‍ശിക്കാനെത്തുന്നത് ഇതിന്റെ ഭാഗമാണ്. 
 
ദിലീപിനെ കണ്ടതും ജോഷി പൊട്ടിക്കരയുകയായിരുന്നുവത്രെ. അതോടെ ദിലീപും കരയാന്‍ തുടങ്ങി. കൂടെ വന്ന ലാല്‍ ജോസും വിങ്ങിപ്പൊട്ടി എന്നൊക്കെയാണ്  പുറത്ത് വരുന്ന വാര്‍ത്തകള്‍. തുടര്‍ന്ന് ദിലീപ് തന്നെയായിരുന്നു ഇരുവരെയും ആശ്വസിപ്പിച്ചത്. 
 
താന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെടുമെന്ന് ഒരു ജ്യോത്സ്യന്‍ പ്രവചിച്ചിരുന്നുവെന്നും അതൊന്നും സംഭവിച്ചില്ലല്ലോ എന്ന് പറഞ്ഞായിരുന്നു ദിലീപ് അവരെ ആശ്വസിപ്പിച്ചത്. നിങ്ങള്‍ ജഗതി ചേട്ടനെ കുറിച്ച് ഓര്‍ത്തു നോക്കൂ. അല്ലെങ്കില്‍ സുഖമില്ലാത്ത ഇന്നസെന്റ് ചേട്ടന് വേണ്ടി പ്രാര്‍ഥിക്കൂ എന്നും ദിലീപ് അവരോട് പറഞ്ഞുവെന്നും വിവരമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article