‘ജാമ്യം കിട്ടുന്നത് വരെ പരിശ്രമിക്കും’ - ദിലീപ് രണ്ടുംകല്‍പ്പിച്ച്?

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (07:48 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്. അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ടാം തവണയും ജാമ്യം തള്ളിയതോടെയാണ് താരം വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചനകള്‍. 
 
നേരത്തേ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപ് പുറത്തിറങ്ങിയാല്‍ അത് കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കണക്കിലെടുത്തായിരുന്നു അത്. 
 
നിലവില്‍ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതിയുടെ ബെഞ്ചിലാകില്ല അപ്പീല്‍ ഹര്‍ജി കേള്‍ക്കുക. പുതിയ ജഡ്ജിയുടെ മുന്നില്‍ ജാമ്യഹര്‍ജി നല്‍കിയാല്‍ അത് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം നല്‍കിയില്ലെങ്കില്‍ ദിലീപിനു സ്വാഭാവിക ജാമ്യം ലഭിക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article