ദിലീപിന് പിന്നാലെ കാവ്യയ്ക്കും നിരാശ; ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി.
കാവ്യയ്ക്ക് മുൻകൂർ ജാമ്യം നൽകുന്നതു സംബന്ധിച്ച് ഹൈക്കോടതി പ്രോസിക്യൂഷന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതു ലഭിച്ച ശേഷമാകും ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീരുമാനമെടുക്കുക. ഹർജി ഏത് ദിവസം പരിഗണിക്കുമെന്ന് ഓപ്പണ്‍ കോടതിയിൽ പ്രഖ്യാപിച്ചില്ല.
കേസിൽ കാവ്യയ്ക്കെതിരെ അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കാവ്യയെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
അതേസമയം, കേസിൽ ജയിലില്‍ കഴിയുന്ന നടൻ ദിലീപിന് നാലാം തവണയും ജാമ്യമില്ല. ആദ്യം അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. നാദിർഷയുടെ ജാമ്യാപേക്ഷ 25ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയിരുന്നു.