‘ജയരാജന്‍ നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജു ഭാരതത്തിന് നേടിത്തന്നത്’ - ഇപി ജയരജനെ പരിഹസിച്ച് കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

Webdunia
വെള്ളി, 10 ജൂണ്‍ 2016 (14:28 IST)
അഞ്ജു ബോബി ജോര്‍ജിനെ അപമാനിച്ചെന്ന ആരോപണത്തില്‍ കായികമന്ത്രി ഇ പി ജയരാജനെ പരിഹസിച്ച് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ലോക അത്‌ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയ എക്കാലത്തെയും ഇന്ത്യയുടെ അഭിമാനതാരമായ അഞ്ജു ബോബി ജോര്‍ജ് വിമാനയാത്രാക്കൂലി കഴിഞ്ഞ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതിനാണത്രേ കായിക മന്ത്രിക്ക് ഇത്രയും ക്രോധം അവരോട് തോന്നിയതെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
പഴയ പരിപ്പുവടയും കട്ടന്‍ ചായയുമല്ല ഇതെന്ന് നേരത്തെ പറഞ്ഞ സഖാവാണ് ഇ പി ജയരാജനെന്നും വിമാന കൂലി കൊടുക്കാന്‍ അര്‍ഹതയുളളത് കൊണ്ടാണല്ലോ അവര്‍ക്കത് നല്‍കിയതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ജയരാജന്‍ നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജുഭാരതത്തിന് നേടിത്തന്നത് എന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
 
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം - 
 
ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ എക്കാലത്തെയും ഇന്ത്യയുടെ അഭിമാനതാരമായ അഞ്ജു ബോബി ജോർജ് വിമാനയാത്രാക്കൂലി കഴിഞ്ഞ സർക്കാറിനോട് ആവശ്യപ്പെട്ടതിനാണത്രേ കായിക മന്ത്രിക്ക് ഇത്രയും ക്രോധം അവരോട് തോന്നിയത് .പഴയ പരിപ്പുവടയും കട്ടൻ ചായയുമല്ല ഇതെന്ന് നേരത്തെ പറഞ്ഞ സഖാവാണ് ഇ പി ജയരാജൻ.
 
വിമാന കൂലി കൊടുക്കാൻ അർഹതയുളളത് കൊണ്ടാണല്ലോ അവർക്കത് നൽകിയത്, ജയരാജൻ നൂറു ജന്മം വിചാരിച്ചാലും സാധിക്കാത്ത നേട്ടമാണ് അഞ്ജുഭാരതത്തിന് നേടിത്തന്നത് .ഇന്ത്യാ രാജ്യം അവരെ അർജുന അവാർഡ് നൽകി ആദരിച്ചതാണ് .ജയരാജൻ കാണിച്ച അവിവേകത്തെ മുഖ്യമന്ത്രി തിരുത്തേണ്ടതായിരുന്നു, അതുണ്ടായില്ല, പിന്നെ സി പി എം ആസ്ഥാന ട്രോളർമാരെല്ലാം ചേർന്ന് അവരെ ആക്ഷേപിക്കുന്നതെങ്കിലും നിർത്തിക്കൂടെ?
 
കരൺ അദാനിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയ ദിവസം തന്നെയാണ് ജയരാജൻ അഞ്ജുവിനെ ' ആക്ഷേപിച്ചതെന്നോർക്കണം .വിഴിഞ്ഞം തുറമുഖം നരേന്ദ്ര മോദിയും അദാനിയും, അംബാനിയുമെല്ലാം ചേർന്ന് ഗൂഢാലോചന നടത്തിയാണ് തുടങ്ങുന്നതെന്നാണ് പാർട്ടിക്കാർ നേരത്തെ പറഞ്ഞത് .ഇപ്പോ വ്യവസ്ഥയും പ്രശ്നമല്ല അദാനിയും പ്രശ്നമില്ല എന്നായി. സർക്കാറിന്റ്റെ ജനപിന്തുണ കുറയ്ക്കാൻ പ്രതിപക്ഷത്തിന് വലിയ ജോലിയൊന്നും ചെയ്യേണ്ടി വരികില്ലെന്നാണ് തോന്നുന്നത് .

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article