കോണ്‍ഗ്രസിലെ സംസ്ഥാന നേതാക്കളുടെ പ്രവര്‍ത്തനം ശരാശരിയെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് നല്‍കാനുള്ള റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. ഒരു ഡസന്‍ ഭാരവാഹികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ല. ഇവരില്‍ ജനറല്‍ സെക്രട്ടറിമാരും ജില്ലാ പ്രസിഡന്റുമാരും ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സംഘടനാ വിഷയങ്ങള്‍ ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉച്ചകഴിഞ്ഞ് രാഹുല്‍ഗാന്ധിയെ കാണും. ഭക്ഷ്യസുരക്ഷ ബില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും കേന്ദ്ര ഭക്ഷ്യമന്ത്രി കെവി തോമസും തമ്മില്‍ ചര്‍ച്ച നടത്തി.
ബില്‍ നടപ്പാക്കുമ്പോള്‍ നിലവിലെ സാഹചര്യം തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. നിലവില്‍ 100 ശതമാനം റേഷന്‍ സംവിധാനം നിലവിലുള്ള കേരളത്തില്‍ ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പിലാക്കുമ്പോള്‍ 42 ശതമാനമായി കുറയും.