മുസ്ലീംലീഗുമായി കോണ്‍ഗ്രസിനുള്ളത് പ്രകടന പത്രികയിലുള്ള ബന്ധം മാത്രമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇരു പാര്‍ട്ടികള്‍ക്കും വ്യത്യസ്ത പൈതൃകം മാത്രമാണ്. ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ പേരില്‍ മുന്നണി തകരുമെന്ന് തോന്നുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞു.
കോണ്‍ഗ്രസും ലീഗും രണ്ടു പാര്‍ട്ടികളാണ്. അവരുടെ ആശയങ്ങളും വ്യത്യസ്തമാണ്. അവരുടെയും തങ്ങളുടെയും പതാകയുടെ നിറം പോലും വ്യത്യസ്തമാണ്. കോണ്‍ഗ്രസിന്റെ പതാകയുടെ നിറം ത്രിവർണവും ലീഗിന്റെ പതാകയുടെ നിറം പച്ചയുമാണെന്നും ആര്യാടന്‍ പറഞ്ഞു.
ലീഗുമായുള്ള ബന്ധം കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ അഭിന്ദിച്ച് ആര്യാടന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴാണ് ചെന്നിത്തല യഥാര്‍ത്ഥ കെപിസിസി പ്രസിഡണ്ടായതെന്നായിരുന്നു ആര്യാടന്റെ പ്രതികരണം.