ജമാ അത്തെ ഇസ്ലാമിയുടെ മാത്രമല്ല വേണ്ടി വന്നാല്‍ ആര് എസ് എസിന്റെ വോട്ടും സ്വീകരിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആരുടെ വോട്ട് വാങ്ങുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പാലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കിടെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഈ അഭിപ്രായപ്രകടനം നടത്തിയത്.
എന്നാല്‍ വര്‍ഗീയ കക്ഷികളെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ മാത്രമേ ചര്‍ച്ചയുടെ ആവശ്യമുള്ളൂ എന്നും സി കെ ചന്ദ്രപ്പന് പറഞ്ഞു.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ജമാ അത്തെ ഇസ്ലാമി നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനെകുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമാ അത്തെയുടെ ആളുകള്‍ തന്നെ വന്ന് കണ്ടിരുന്നെന്ന് പിണറായി ഒരു എല്‍ ഡി എഫ് പൊതുയോഗത്തില്‍ പറഞ്ഞിരുന്നു.