‘ആരോപണങ്ങള്‍ ആനന്ദബോസ് തന്നെ വിശദീകരിക്കട്ടെ’

Webdunia
വെള്ളി, 2 മെയ് 2014 (11:24 IST)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്  രാജകുടുംബത്തിനെതിരേ ആരോപണമുന്നയിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിദഗ്ദ്ധ സമിതി മുന്‍ അംഗം സിവി ആനന്ദബോസ് തന്നെ വിശദീകരിക്കണമെന്ന് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി.
 
ചെയ്യാത്ത കുറ്റങ്ങളുടെ പേരിലാണ് പലയിടങ്ങളില്‍ നിന്നും ആരോപണം ഉണ്ടാവുന്നത്. തങ്ങളുടെ  ദു:ഖം ശ്രീപദ്മനാഭനു മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. നൂറു വര്‍ഷം മുമ്പ് നടന്ന കണക്കെടുപ്പിന്റെ രേഖകള്‍ കൊട്ടാരം പൂഴ്ത്തിയെന്നായിരുന്നു ആനന്ദബോസിന്റെ ആരോപണം. 
 
കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതു കൊണ്ട് എന്തെങ്കിലും പറയുന്നതിന് നിയന്ത്രണങ്ങളുണ്ട്. എന്നെങ്കിലും പറയാന്‍ സാധിച്ചാല്‍ അന്ന് എല്ലാം തുറന്നു പറയുമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.