ഹൈവേ പൊലീസ് പിന്തുടര്‍ന്ന ലോറിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ചാണ് മൂന്ന് പേര്‍ മരിച്ചത്. കല്ലേക്കാട് വെച്ചാണ് അപകടം ഉണ്ടായത്.
ഹൈവേ പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ ലോറി നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു. തുടര്‍ന്ന് ലോറിയിലും ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മരിച്ചവരേയും പരിക്കേറ്റവരേയും ജില്ല ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.