ഹൈബി ഈഡന്‍ എം എല്‍ എ വിവാഹിതനായി. ഗുരുവായൂര്‍ താമരയൂരില്‍ വാഴപ്പിള്ളി വീട്ടില്‍ ജോസ് - ജാന്‍സി ദമ്പതികളുടെ മകള്‍ അന്ന ലിന്‍ഡയാണ് വധു. തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കലൂര്‍ സെന്‍റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയിലായിരുന്നു വിവാഹം. ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കലാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്.
കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഹൈബിയും മാധ്യമ പ്രവര്‍ത്തകയായിരുന്ന അന്നയും തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയം ഒടുവില്‍ വിവാഹത്തിലെത്തുകയായിരുന്നു.
മുന്‍ എം പി പരേതനായ ജോര്‍ജ് ഈഡന്‍റെ പുത്രനാണ് ഹൈബി ഈഡന്‍.