എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. അനവസരത്തിലുള്ളതും അനുചിതവുമായ പരാമര്‍ശങ്ങളാണ് കോടതി നടത്തിയതെന്ന് സുധീരന്‍ പറഞ്ഞു.
കോടതിയുടെ അധികാരപരിധി ലംഘിക്കുന്ന പരാമര്‍ശങ്ങളാണ് ഉണ്ടായതെന്ന് സുധീരന്‍ വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിച്ചത് കേസ് ഡയറി നോക്കാതെയാണ് - സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി പരാമര്‍ശങ്ങള്‍ കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ പറഞ്ഞു. അപ്പീല്‍ പോകുന്ന കാര്യം ആലോചിക്കുകയാണെന്നും പ്രതാപന്‍ വ്യക്തമാക്കി.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വെള്ളാപ്പള്ളി ഒന്നും പറഞ്ഞിട്ടില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.