ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം: കേസില്‍ സര്‍ക്കാര്‍ എന്തെങ്കിലും മറയ്ക്കുന്നുണ്ടോ, പൊലീസിന്റെ നടപടി നാണക്കേട്, മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം
ചൊവ്വ, 23 ജൂലൈ 2013 (15:27 IST)
PRO
സോളാര്‍ തട്ടിപ്പു കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എന്തെങ്കിലും മറയ്ക്കുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ പൊലീസ് നടപടികള്‍ നാണക്കേടാണെന്നും ഹൈക്കോടതി പറഞ്ഞു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. എം കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. തട്ടിച്ച പണം കണ്ടെത്താന്‍ എന്ത് നടപടിയെടുത്തെന്നും ഹൈക്കോടതി ചോദിച്ചു.
സരിതയുടെ മൊഴികള്‍ രേഖപ്പെടുത്താന്‍ സാഹചര്യമുണ്ടാക്കുന്നില്ലെന്നതും സംശയകരം. പ്രതികളെ സ്ഥിരമായി കസ്റ്റഡിയില്‍ വാങ്ങുന്നതും സംശയകരം.അന്വേഷണത്തില്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുമില്ലെന്നും കോടതി പറഞ്ഞു.
എം കെ കുരുവിള തട്ടിപ്പുകാരനായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ പറഞ്ഞത് എന്നാല്‍ കോടതിക്കു മുന്‍പാകെ എഡിജിപി ഹേമചന്ദ്രന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കുരുവിളക്കെതിരെ ഉയര്‍ന്നിരിക്കുന്ന ചില കേസുകള്‍ നിലനില്‍ക്കുന്നതല്ലെന്നും വിശദീകരിച്ചിട്ടുണ്ട്.