ഹെല്‍മറ്റില്ല: പിഴയടയ്ക്കാന്‍ പണമില്ലെങ്കില്‍ 'കാരുണ്യ' മതി

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (16:52 IST)
PRO
ഹെല്‍‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്രവാഹന ഉടമയെ പൊലീസ് പിടികൂടി. പിഴ ഒടുക്കിയിട്ടു പോയാല്‍ മതിയെന്ന് പൊലീസ്. എന്നാല്‍ എന്തു ചെയ്യാന്‍, പണമില്ലെന്ന് യാത്രക്കാരന്‍.

എന്തായാലും പിഴയടയ്ക്കാനുള്ള രസീത് എഴുതിക്കഴിഞ്ഞു...എന്തുചെയ്യാന്‍... പൊലീസ് നോക്കിയപ്പോള്‍ ഇരുചക്രവാഹനത്തില്‍ തന്നെ ലോട്ടറി വില്‍ക്കാന്‍ വച്ചിരിക്കുന്നു. യാത്രക്കാരന്‍ ലോട്ടറി വില്‍പ്പനക്കാരനാണെന്ന് അപ്പോഴാണ്‌ പൊലീസിനു മനസ്സിലായത്.

പിന്നെ ഒട്ടും താമസിച്ചില്ല, പിഴയടയ്ക്കാന്‍ പണമില്ലെങ്കില്‍ 50 രൂപാ വീതമുള്ള രണ്ട് കാരുണ്യ ലോട്ടറിയായാലും മതിയെന്നു പൊലീസ്. എന്തായാലും രണ്ട് ടിക്കറ്റ് നല്‍കി ഇരുചക്രവാഹന യാത്രക്കാരന്‍ തലയൂരി എന്നാണു റിപ്പോര്‍ട്ട്.