ഹജ് തീര്‍ഥാടനം: അപേക്ഷകള്‍ 41,000 കവിഞ്ഞു

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (20:38 IST)
PRO
PRO
ഹജ് കമ്മിറ്റി മുഖേനയുള്ള ഹജ് തീര്‍ഥാടനത്തിന് സംസ്ഥാനത്തുനിന്നുള്ള അപേക്ഷകള്‍ 41,000 കവിഞ്ഞു. കേരളവും ഗുജറാത്തുമാണ് അപേക്ഷകരില്‍ മുന്നില്‍. 6673 പേര്‍ സംവരണ വിഭാഗത്തില്‍ അപേക്ഷിച്ചവരാണ്. ഹജ് കമ്മിറ്റി മുഖേനയുള്ള അപേക്ഷിക്കാനുള്ള തീയതി 31ന് അവസാനിക്കും.

മഹാരാഷ്ട്രയില്‍ 37,000 അപേക്ഷകരും ഉത്തര്‍പ്രദേശില്‍ 30,000 അപേക്ഷകരും കവിഞ്ഞു. 18,700 സീറ്റുകളുള്ള ബംഗാളില്‍ എണ്ണായിരത്തോളം പേരേ ഇന്നലെവരെ അപേക്ഷിച്ചിട്ടുള്ളൂ. ഹജ് ക്വോട്ട ഇത്തവണ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ ക്വോട്ടയേക്കാള്‍ കുറഞ്ഞാല്‍ കേരളത്തിലുള്ളവരുടെ അവസരം കൂട്ടും.