സ്വര്‍ണക്കടത്ത്: ഫയിസിന്റെ ജാമ്യാപേക്ഷ തള്ളി

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (17:58 IST)
PRO
PRO
നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യകണ്ണി പികെ ഫയിസിന്റെ ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി തള്ളി. കേസിന്‍െറ പ്രാധാന്യം മുഖവിലക്കെടുത്ത് പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഫയിസിനെ കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. മൂന്നാംമുറ ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി കോടതി ഉത്തരവില്‍ പറയുന്നു.

സ്ത്രീകളെ ഉപയോഗിച്ച് ഫയിസും സംഘവും നിരവധി തവണകളിലായി 16 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് കണക്കിലെടുത്ത് ഫയിസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വദിച്ചിരുന്നു.

കേസിലെ രണ്ടും മൂന്നും പ്രതികള്‍ ആയ ആരിഫ, ആസിഫ എന്നിവരുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും.