സ്വര്‍ണക്കടത്ത് കേസ്: ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവന്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 9 ഒക്‌ടോബര്‍ 2013 (21:28 IST)
PRO
PRO
നെടുമ്പാശേരി വഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസില്‍ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മാധവനെ അറസ്റ്റ് ചെയ്തു. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റെന്ന് സിബിഐ പറഞ്ഞു. നേരത്തെ കേസില്‍ പങ്കുള്ളതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മാധവന്‍്റെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചിരുന്നു.

അസിസ്റ്റന്‍റ് കമ്മീഷണര്‍ അനില്‍ കുമാറിനെയും പ്രതി ചേര്‍ക്കുമെന്ന് സിബിഐ പറഞ്ഞു. നെടുമ്പാശേരി വഴി സ്വര്‍ണം കടത്തിയ ടികെ ഫയിസ് അറസ്റ്റിലായതോടെയാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട മാധവന്റെ പങ്ക് പുറത്തുവന്നത്.