സ്റ്റേറ്റ് അറ്റോര്‍ണി എന്നത് സ്വതന്ത്ര സ്ഥാപനമാണ്, എ ജിയുടെ അധികാരം എന്തെന്ന് നിയമം വായിച്ചാല്‍ മനസിലാകും - എ ജിക്കെതിരെ വിമര്‍ശനവുമായി വീണ്ടും കാനം

ഞായര്‍, 29 ഒക്‌ടോബര്‍ 2017 (11:43 IST)
എന്തെല്ലാം അധികാരങ്ങളാണ് എ.ജിക്കുള്ളതെന്ന് നിയമം വായിച്ചുനോക്കിയാല്‍ മനസിലാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരും എ.ജിയും തമ്മിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണ്. സ്റ്റേറ്റ് അറ്റോര്‍ണി എന്നത് ഒരു സ്വതന്ത്ര സ്ഥാപനമാണ്. ഭരണപരമായിട്ടുള്ള ഇത്തരം കാര്യങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം പറഞ്ഞു.    
 
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് കേസില്‍ ഹാജരാകുന്നതില്‍നിന്ന് എ എ ജി രഞ്ജിത് തമ്പാനെ ഒഴിവാക്കിയ എ ജിയുടെ നടപടിക്കെതിരെ റവന്യു മന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. സിപിഎം നോമിനിയായ എ ജിക്കെതിരെയുള്ള പോര് ഫലത്തില്‍ സിപിഐഎമ്മിനെതിരെ തന്നെയാണെന്നതും വസ്തുതയാണ്.
 
അതേസമയം, സ്റ്റേറ്റ് അറ്റോര്‍ണി എ ജിയുടെ നിയന്ത്രണത്തില്‍ തന്നെയാണെന്ന് അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകര പ്രസാദിന്റെ ഓഫീസ് അറിയിച്ചു. മന്ത്രി തോമസ്ചാണ്ടിക്കെതിരായ കായൽ കൈയേറ്റ കേസിൽ ആര് ഹാജരാവണമെന്ന കാര്യം സംബന്ധിച്ച തർക്കം തുടരുന്നതിനിടെയാണ് എ ജിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍