തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: സർക്കാർ ഉചിതമായ നടപടിയെടുക്കുമെന്ന് കാനം രാജേന്ദ്രന്‍
ബുധന്‍, 25 ഒക്‌ടോബര്‍ 2017 (11:33 IST)
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. റവന്യൂ മന്ത്രിക്ക് മുകളിലല്ല റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന്റെ സ്ഥാനമെന്നും കാനം പറഞ്ഞു.
ഏതെങ്കിലുമൊരു വിഷയത്തിൽ സർക്കാർ നടപടി എത്ര സമയത്തിനകം ഉണ്ടാകണമെന്ന കാര്യം തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ലെന്നും കാനം പറഞ്ഞു. അത്തരം കാര്യങ്ങളെല്ലാം അതിന്‍റെ മുറപോലെ നടക്കുമെന്നും കാനം വ്യക്തമാക്കി.