സോളാര്‍ കേസ്: നിയമോപദേശത്തിൽ അസ്വാഭാവികതയില്ല - കാനം

വെള്ളി, 20 ഒക്‌ടോബര്‍ 2017 (12:47 IST)
സോളാർ കേസിൽ സര്‍ക്കാര്‍ നിയമോപദേശം തേടിയതിൽ ഒരു തരത്തിലുള്ള അസ്വാഭാവികതയുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമോപദേശം തേടിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങളുടെ പേരിൽ സർക്കാരിനെ വിമർശിക്കാന്‍ താനില്ലെന്നും കാനം കൂട്ടിച്ചേർത്തു. 
 
സോ​ളാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ വീ​ണ്ടും നി​യ​മോ​പ​ദേ​ശം തേ​ടാ​ൻ മു​ഖ്യ​മ​ന്ത്രി പീണരായി വിജയന്‍ കഴിഞ്ഞദിവസം തീ​രു​മാ​നി​ച്ചി​രു​ന്നു. മു​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് അ​രി​ജി​ത്ത് പ​സാ​യ​ത്തി​ൽ​നി​ന്നാ​ണ് നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്. ക​മ്മീ​ഷന്റെ ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സി​നു പു​റ​ത്തു​ള്ള കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍