സോളർ റിപ്പോർട്ട് സഭയില്‍ വയ്ക്കും; പ്രത്യേക നിയമസഭാ സമ്മേളനം നവംബർ 9ന് ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

വ്യാഴം, 19 ഒക്‌ടോബര്‍ 2017 (11:01 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമ സഭയില്‍ വെക്കും. ഇതിനായി നവംബര്‍ 9 ന് പ്രത്യക നിയമ സഭായോഗം വിളിച്ചു ചേര്‍ക്കും. ആ യോഗത്തിലായിരിക്കും ശവരാജന്‍ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സഭയില്‍ വെക്കുക. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
 
സോളാർ റിപ്പോർട്ടിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി നിയമ സഭ വിളിച്ചുചേര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോർട്ട് ആറ് മാസത്തിനുള്ളിൽ നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, അതിനു മുമ്പ് റിപ്പോർട്ട് ആർക്കും കൈമാറില്ലെന്നും വ്യക്തമാക്കിയിരുന്നു.
 
അതേസമയം, സോളാര്‍ കേസില്‍ സരിത എസ് നായര്‍ മുഖ്യമന്ത്രിക്കു വീണ്ടും പരാതി നല്‍കി. ഈ കേസ് അന്വേഷിച്ച മുൻ അന്വേഷണസംഘത്തിനെതിരെയാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. മുൻ സർക്കാരിന്റെ ഭാഗമായ ചിലര്‍ പ്രതിപ്പട്ടികയിലുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടെന്നും താൻ ഉന്നയിച്ച പരാതികൾ ശരിയായ രീതിയില്‍ അന്വേഷിച്ചില്ലെന്നും തന്നെ പ്രതിയാക്കാൻ ഇപ്പോഴും ശ്രമം നടക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍