സ്ഫോടനം: കോഴിക്കോട് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2011 (16:48 IST)
കോഴിക്കോട് നാദാപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം നടന്ന പശ്ചാത്തലത്തില്‍ അടുത്ത ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദാപുരം സര്‍ക്കിള്‍ പരിധിയില്‍ ഒരാഴ്ചക്കാലത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

പൊലീസ് ആക്‌ട് 19, 21 പ്രകാരമാണ് ഞായറാഴ്ച രാത്രി എട്ടുമണി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ, മാര്‍ച്ച് പത്തിനു മുമ്പ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ഇന്നുചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി.

നാദപുരത്തിന് അടുത്ത് നരിക്കോട്ടരിയില്‍ ബോംബുനിര്‍മ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ച അഞ്ചുപേരും മുസ്ലീംലീഗ് പ്രവര്‍ത്തകരായിരുന്നു. കുറച്ചു കാലമായി സി പി എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ഇവിടം.