സ്ഫോടനം‍: മലയാളികളെ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

Webdunia
ബുധന്‍, 28 ജനുവരി 2009 (17:11 IST)
തീവ്രവാദ ബന്ധത്തിന്‍റെ പേരില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശികളായ മൂന്ന്‌ പേര്‍ക്ക് ബാംഗ്ലൂരില്‍ നടന്ന സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന്‌ കര്‍ണാടക പോലീസ്‌ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ബാംഗ്ലൂരിലേക്കു കൊണ്ടുപോയി.

തലശ്ശേരി കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ്‌ ഇവരെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോയത്‌. മലപ്പുറം സ്വദേശി സൈനുദ്ദീനില്‍ നിന്ന്‌ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കര്‍ണാടക പോലീസ്‌ ഇവരെ കസ്‌റ്റഡിയില്‍ വാങ്ങിയത്‌.

കണ്ണൂര്‍ സ്വദേശികളായ അബ്‌ദുല്‍ ജലീല്‍, ഫൈസല്‍, മുജീബ്‌ എന്നിവരെയാണ്‌ ബാംഗ്ലൂരിലേക്ക്‌ കൊണ്ടുപോയത്‌. ബാംഗ്ലൂരില്‍ ഇവരെ വിശദമായി ചോദ്യം ചെയ്യും.