സോളാര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റേത് പഴയ നമ്പറാണെന്നും അതിന്റെ കാലം കഴിഞ്ഞതായും ഇനി വിലപ്പോകില്ലെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഇടതുസര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കമ്പനി രജിസ്റ്റര്‍ ചെയ്തത്. അന്ന് അന്വേഷണം നടത്താത്തവരാണ് ഇന്ന് പ്രതിഷേധം നടത്തുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.
എന്തെങ്കിലും കുഴപ്പം വരുമ്പോള്‍ അത് തങ്ങളുടെ തലയില്‍ വെച്ചുകെട്ടുന്നത് നടക്കില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.