സോളാര്‍ വിവാദം: പി സി ജോര്‍ജിന് വിലക്ക്

Webdunia
ബുധന്‍, 10 ജൂലൈ 2013 (11:24 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന് പാര്‍ട്ടിയുടെ വിലക്ക്. സോളാര്‍ തട്ടിപ്പ് കേസില്‍ പിസി ജോര്‍ജിന്റെ നിലപാടുകള്‍ പലതും വിവാദമായ സാഹചര്യത്തിലാണ് കേരള കോണ്‍ഗ്രസ് എം ജോര്‍ജിന് വിലക്കേര്‍പ്പെടുത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് വിലക്ക്. പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ പ്രതിപക്ഷത്തിനുപോലും ആയുധമായതിന്റെ പശ്ചാത്തലത്തിലാണ് കെഎം മാണി താക്കീത് നല്‍‌കിയത്. സര്‍ക്കാറിന് അനുകൂലമായി മാത്രം സംസാരിക്കണം. വിവാദങ്ങളില്‍ നിന്ന് വിട്ടുനല്‍ക്കണമെന്നും മുന്നണിയെ ബാധിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കരുതെന്നും മാണി പിസി ജോര്‍ജിനോട് ആവശ്യപ്പെട്ടു.

പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്തത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ തനിക്ക് മാത്രമായിട്ടല്ല കാര്യങ്ങള്‍ പറയുന്നതില്‍ സ്വയം വിലക്ക് ഏര്‍പ്പെടുത്തിയതാണെന്നുമായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്‍റെ കാര്യങ്ങളില്‍ ഇടപെടില്ല. അത് കോണ്‍ഗ്രസ് തന്നെ തീര്‍ക്കട്ടെ. അതിനിടിയില്‍ ഒരു പന്തായി മാറാന്‍ തങ്ങളില്ലെന്നും ജോര്‍ജ് പറഞ്ഞു.