സോളാര്‍ കേസ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (14:33 IST)
PRO
PRO
സോളാര്‍ കേസ് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു. കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് സോണല്‍ ഓഫീസ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സോളാര്‍ തട്ടിപ്പില്‍ പണം ചെലവഴിക്കപ്പെട്ടതിനെ കുറിച്ചാണ് അന്വേഷണം.

സോളാറില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിലയിരുത്തല്‍. പണം ചെലവഴിച്ചതു സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങി. ബിജുവിനും സരിതയ്ക്കുമെതിരെയാണ് പ്രധാന അന്വേഷണം

സോളാര്‍ കേസിലെ രാഷ്ട്രീയ ഇടപെടലുകളും പരിശോധിക്കും. താമസിയാതെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സൂചന. എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്താല്‍ വീണ്ടും അറസ്റ്റ് നടക്കും.