സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2013 (08:48 IST)
PRO
PRO
സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇംഗ്ലീഷ് ദിന പത്രമായ ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളോട് സര്‍ക്കാരിനും തനിക്കും തുറന്ന സമീപനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല മുഖ്യമന്ത്രിയെയും ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടതു മുന്നണി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന് ചേരും. ജുഡീഷ്യല്‍ അന്വേഷണത്തിനുളള ടേംസ് ഓഫ് റഫറന്‍സ് എന്താകണം എന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.