സേലത്ത് ബസ്സപകടം, രണ്ടു മലയാളികള്‍ മരിച്ചു

Webdunia
തിങ്കള്‍, 28 ജൂണ്‍ 2010 (12:10 IST)
സേലത്തിനടുത്ത് വാഹനാപകടത്തില്‍ കോട്ടയം സ്വദേശികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. സേലത്തിനടുത്ത് വെള്ളക്കല്‍പ്പട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. അപകടത്തില്‍ പരുക്കേറ്റ എല്ലാവരെയും സേലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ ഒന്നരയ്ക്കാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ലോറിയുടെ ഒരു ഭാഗത്ത് ഇടിക്കുകയായിരുന്നു. ബ്രേക്ക് പൊട്ടിയ ലോറി റോഡിന്‍റെ സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്നതാണ്. ബസ്സിന്‍റെ ഡ്രൈവറുടെ പിഴവാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.